Thursday, November 19, 2026
HomeAmericaഹിന്ദു അമേരിക്കൻ ജനതയ്ക്കും അമേരിക്കയിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സൊഹ്റാൻ മംദാനി

ഹിന്ദു അമേരിക്കൻ ജനതയ്ക്കും അമേരിക്കയിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ഹിന്ദു അമേരിക്കൻ ജനതയ്ക്കും അമേരിക്കയിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിലും സിഖ് സമൂഹത്തിനെതിരായ വിദ്വേഷപ്രചാരണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. രാമായണവും മഹാഭാരതവും കേവലം ഇതിഹാസങ്ങളല്ലെന്നും മനുഷ്യബന്ധങ്ങളുടെയും ധർമത്തിന്റേയും ജീവിതയാഥാർഥ്യങ്ങളുടേയും വലിയ പാഠപുസ്തകങ്ങളാണെന്നും മംദാനി പറഞ്ഞു. രാമായണവും മഹാഭാരതവും മനുഷ്യജീവിതത്തിന് നൽകുന്ന സന്ദേശങ്ങളെക്കുറിച്ചുള്ള മേയറുടെ പരാമർശങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.


‘നമ്മൾ എങ്ങനെയുള്ള സഹോദരനും ഭാര്യയും ഭർത്താവും സുഹൃത്തുമായിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് രാമായണം കാണിച്ചുതരുന്നുണ്ട്. എന്നാൽ, കുടുംബങ്ങൾ യഥാർഥത്തിൽ എങ്ങനെയാണെന്ന് പഠിപ്പിച്ചുതരുന്നത് മഹാഭാരതമാണ്. ഏറ്റവും ധീരരായ നായകരും, ജ്ഞാനികളായ ദൈവങ്ങൾപോലും ചിലപ്പോഴൊക്കെ പിഴവുകൾ വരുത്തുന്ന ലോകമാണ് മഹാഭാരതത്തിലുള്ളത്. വ്യക്തികളോടുള്ള വിശ്വസ്തതയേക്കാൾ ധർമത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അത് വായനക്കാരനെ ഓർമിപ്പിക്കും’ മംദാനി വ്യക്തമാക്കി.

തന്റെ കുടുംബപശ്ചാത്തലവും ഹിന്ദു പാരമ്പര്യവുമായുള്ള ബന്ധവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിക്കുകയുണ്ടായി. പഞ്ചാബി ഹിന്ദു മാതാവിന്റെയും ഗുജറാത്തി വംശജനായ ഉഗാണ്ടൻ മുസ്‌ലിം പിതാവിന്റെയും മകനായി വളർന്ന തനിക്ക് ചെറുപ്പം മുതൽ ഹിന്ദുമതത്തിന്റെ സൗന്ദര്യവും ജ്ഞാനവും അടുത്തറിയാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് മംദാനി പറഞ്ഞു. പൈതൃകം ഒരൊറ്റ ഭാഷയിലോ മതപരമായ സ്വത്വത്തിലോ ഒതുങ്ങുന്നതല്ലെന്നും, വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങൾ പങ്കുവെക്കുന്ന മൂല്യങ്ങളാണ് അതിനെ സമ്പന്നമാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മംദാനിയുടെ പരാമർശങ്ങളെ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments