Thursday, November 19, 2026
HomeNewsനേതാക്കൾ നിൽക്കേണ്ട സ്ഥാനം അടയാളപ്പെടുത്തിയ പതാക പതിച്ച പേപ്പർ പോക്കറ്റിൽ സൂക്ഷിച്ചു മോദി

നേതാക്കൾ നിൽക്കേണ്ട സ്ഥാനം അടയാളപ്പെടുത്തിയ പതാക പതിച്ച പേപ്പർ പോക്കറ്റിൽ സൂക്ഷിച്ചു മോദി

ദില്ലി : മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ കൗതുകകരമായ ഒരു നിമിഷമുണ്ടായി. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വേണ്ടി നേതാക്കൾ നിൽക്കേണ്ട സ്ഥാനം അടയാളപ്പെടുത്തിയിരുന്നത്. ഓരോ രാജ്യത്തിന്റെയും പതാക പതിച്ച പേപ്പർ നിലത്തു വെച്ചായിരുന്നു. താൻ നിൽക്കേണ്ട സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിപ്പിച്ചിരുന്ന ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രമുള്ള കാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തു പോക്കറ്റിൽ സൂക്ഷിച്ചു. ദേശീയ പതാകയോടുള്ള ആദരവാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന അടിക്കുറിപ്പോടെ ഒട്ടേറെ പേർ ഈ ദൃശ്യം പങ്കുവെച്ചു. അന്താരാഷ്ട്ര വേദികളിൽ ദേശീയ ചിഹ്നങ്ങളും പതാകകളും നിലത്ത് ചവിട്ടുന്ന രീതിയിൽ അടയാളങ്ങളായി ഉപയോഗിക്കുന്നതിനെ തന്നെ ചിലർ എതിർക്കുന്നു.

2023 ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും തറയിൽ പതിപ്പിച്ചിരുന്ന ഇന്ത്യൻ പതാകയുടെ അടയാളം പ്രധാനമന്ത്രി മോദി എടുത്ത് പോക്കറ്റിൽ വെച്ചിരുന്നു.മനിലയിൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ നേതാക്കൾ പങ്കെടുത്ത ക്വാഡ് ഉച്ചകോടി ചൈനയ്ക്ക് ശക്തമായ നയതന്ത്ര സന്ദേശമായി മാറി.

ഇന്തോ പസഫിക് മേഖലയിൽ ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾക്കും സാമ്പത്തിക സമ്മർദങ്ങൾക്കുമെതിരെ സംയുക്ത നിലപാട് പ്രഖ്യാപിച്ച നേതാക്കൾ സമുദ്രസുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കാൻ തീരുമാനിച്ചു. 2027 മാർച്ചിൽ സമുദ്ര നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടുത്തിയുള്ള ആദ്യ ക്വാഡ് സൈനിക അഭ്യാസത്തിനും ധാരണയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments