Sunday, November 15, 2026
HomeNewsപാമ്പൻ പാലത്തിൽ വെച്ച് ട്രെയിനിൽ നിന്ന് കടലിലേക്കു ചാടി സ്ത്രീയും പുരുഷനും; ഒരാൾ മരിച്ചു

പാമ്പൻ പാലത്തിൽ വെച്ച് ട്രെയിനിൽ നിന്ന് കടലിലേക്കു ചാടി സ്ത്രീയും പുരുഷനും; ഒരാൾ മരിച്ചു

ധനുഷ്കോടി : പുതിയ പാമ്പൻ പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനിൽനിന്നു കടലിലേക്ക് എടുത്തു ചാടി പുരുഷനും സ്ത്രീയും. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണു രണ്ടു പേരും ആത്മഹത്യയ്ക്കു ശ്രമിച്ചത്. ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്കു പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ പാമ്പൻ പാലത്തിനു മുകളിൽ എത്തിയപ്പോഴാണ് പുരുഷൻ കടലിലേക്കു ചാടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെയാണ് അമൃത എക്സ്പ്രസിൽനിന്നു സ്ത്രീ പാമ്പൻ പാലത്തിൽ വച്ച് ചാടിയത്. സ്ത്രീയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി കടലിലേക്കു ചാടിയ പുരുഷന്റെ മൃതദേഹം മുള്ളിമുനൈ ദ്വീപിനു സമീപത്തായി കരയ്ക്കടിഞ്ഞു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പാലക്കാടുനിന്ന് രാമേശ്വരത്തേക്കു പോയ അമൃത എക്സ്പ്രസിൽനിന്ന് സ്ത്രീ കടലിലേക്കു ചാടുന്നത് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ കാണുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്നു രക്ഷാപ്രവർത്തകർ പാഞ്ഞെത്തി യുവതിയെ രക്ഷിച്ചു. പരുക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മുൻപും പലതവണ അബദ്ധത്തിൽ യാത്രക്കാർ പാമ്പൻ പാലത്തിൽനിന്നും കടലിൽ വീണ സംഭവമുണ്ടായിട്ടുണ്ട്. ട്രെയിനിന്റെ വാതിലിൽ നിന്നുകൊണ്ട് സെൽഫി എടുക്കുമ്പോഴും മറ്റുമാണ് അപകടം ഉണ്ടാവുന്നത്. പുതിയ പാലം വന്നതിനുശേഷം ഇവിടെ ട്രെയിനിനു വേഗം മുൻപത്തെ അപേക്ഷിച്ച് കൂടുതലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments