Monday, November 16, 2026
HomeNewsസ്പൈസ് ജെറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി: ഗൾഫ് സർവീസുകൾ അടക്കം തകിടം മറിയുന്നു

സ്പൈസ് ജെറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി: ഗൾഫ് സർവീസുകൾ അടക്കം തകിടം മറിയുന്നു

പ്രമുഖ ഇന്ത്യൻ ബഡ്ജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ടുകള്‍.സാമ്പത്തിക പ്രതിസന്ധിയും വിമാനങ്ങളുടെ അഭാവവും മൂലം കമ്പനിയുടെ സർവീസുകള്‍ രാജ്യവ്യാപകമായി തകിടം മറിഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്പൈസ് ജെറ്റിന് ഇപ്പോള്‍ കേവലം 13 സജീവ വിമാനങ്ങള്‍ മാത്രമാണ് സർവീസിനായി അവശേഷിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ കണക്കുകള്‍ എയർലൈൻ രംഗത്തെ വിദഗ്ധരെപ്പോലും ഞെട്ടിക്കുന്നതാണ്. വ്യോമയാന മേഖലയിലെ പൊതുവായ വിമാനം റദ്ദാക്കല്‍ നിരക്ക് വെറും 1.15% ആയിരിക്കെ, സ്പൈസ് ജെറ്റ് റദ്ദാക്കിയത് റെക്കോർഡ് നിരക്കായ 20.29% വിമാനങ്ങളാണ്. സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാഴ്ത്തുന്നത്.വിമാനങ്ങളുടെ സമയനിഷ്ഠ പാലിക്കുന്നതിലും കമ്പനി വൻ പരാജയമാണ് നേരിടുന്നത്. സമയനിഷ്ഠാ നിരക്ക് 16.6 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഇത് യാത്രക്കാർക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. കടുത്ത മത്സരമുള്ള ഇന്ത്യൻ വ്യോമയാന വിപണിയില്‍ സ്പൈസ് ജെറ്റിന്റെ വിപണി വിഹിതം ഇപ്പോള്‍ വെറും 0.6 ശതമാനത്തിലേക്ക് താഴ്ന്നു. ഒരുകാലത്ത് വിപണിയില്‍ മുൻപന്തിയിലായിരുന്ന ഒരു എയർലൈനാണ് ഇപ്പോള്‍ ഈ അവസ്ഥയിലെത്തിയിരിക്കുന്നത്.സ്വന്തം വിമാനങ്ങള്‍ സർവീസ് നടത്താനാകാതെ കട്ടപ്പുറത്തായതോടെ 20 വിമാനങ്ങള്‍ താല്‍ക്കാലികമായി വെറ്റ്, ഡാംപ് ലീസിംഗ് വഴി 15 ബോയിംഗ് വിമാനങ്ങളും അഞ്ച് എയർബസ് വിമാനങ്ങളും വാടകയ്‌ക്കെടുക്കാനുള്ള കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശീതകാല യാത്രാ സീസണിലെ തിരക്ക് പരിഹരിക്കാനും സർവീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുമാണ് കമ്പനിയുടെ ഈ അടിയന്തര നീക്കം. പുതിയ15 ബോയിംഗ് വിമാനങ്ങളും 5 എയർബസ് വിമാനങ്ങളും എത്തുന്നതോടെ പ്രതിദിന സർവീസുകളുടെ എണ്ണം 200 ആയി ഉയർത്താനാണ് സ്പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്. ഇത് യാത്രാ നിരക്കുകള്‍ കുറയ്ക്കാനും വിപണിയിലെ തകർച്ച തടയാനും സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്

വാടക കുടിശ്ശികയെത്തുടർന്ന് വിമാനങ്ങള്‍ നല്‍കിയ കമ്പനികള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതും കടുത്ത സാമ്പത്തിക ബാധ്യതയുമാണ് സ്പൈസ് ജെറ്റിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. പുതിയ നിക്ഷേപകരെ കണ്ടെത്താനും സർവീസുകള്‍ പുനഃസ്ഥാപിക്കാനും കമ്പനി അടിയന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വ്യോമയാന വിപണിയില്‍ സ്പൈസ് ജെറ്റിന്റെ ഭാവി കടുത്ത ആശങ്കയിലായിരിക്കുകയാണ്ഗള്‍ഫ് സർവ്വീസുകളെയും ബാധിച്ചുദുബൈ , ഷാർജ,റിയാദ്, ജിദ്ദ, ഒമാൻ എന്നീ രാജ്യങ്ങളിലെ നഗരങ്ങളെയാണ് സ്പൈസ് ജെറ്റ് ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്നത്. വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലം കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തില്‍ നിന്നുള്ള ഗള്‍ഫ് സർവ്വീസുകള്‍ സ്പൈസ് ജെറ്റ് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ദിവസേന സർവീസ് നടത്തേണ്ട SG 5117 എന്ന സ്പൈസ് ജെറ്റ് വിമാനം നവംബർ 4മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ തുടർച്ചയായി റദ്ദാക്കപ്പെട്ടു. അവസാന നിമിഷമുള്ള ഇത്തരം റദ്ദാക്കലുകള്‍ മൂലം വിസാ കാലാവധി തീരാറായവരും, ജോലിയില്‍ അടിയന്തരമായി പ്രവേശിക്കേണ്ടവരും ഉള്‍പ്പെടെയുള്ള യാത്രക്കാർ എയർപോർട്ടുകളില്‍ കുടുങ്ങി.ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടാല്‍ പകരം വിമാനങ്ങള്‍ ലഭിക്കാത്തതും ടിക്കറ്റ് തുക തിരികെ ലഭിക്കാൻ നേരിടുന്ന വലിയ കാലതാമസവും യാത്രക്കാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. എയർലൈന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പുറമെ മിഡില്‍ ഈസ്റ്റിലെ നിലവിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വ്യോമപാത നിയന്ത്രണങ്ങളും പ്രതിസന്ധി കൂടുതല്‍ സങ്കീർണ്ണമാക്കുന്നു ബുദ്ധിമുട്ടിക്കുന്നു.

നേരത്തെ ഹൈദരാബാദ്, കോഴിക്കോട്, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളില്‍ നിന്ന് ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ച്‌ ജിദ്ദയിലേക്ക് സ്പൈസ് ജെറ്റ് നേരിട്ട് സർവീസുകള്‍ നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന അവസാനത്തെ 737 മാക്സ് വിമാനങ്ങളും കമ്പനി പൂർണ്ണമായി പിൻവലിച്ചതോടെ ഈ ഡയറക്‌ട് സർവീസുകള്‍ മിക്കതും നിലച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments