Sunday, November 15, 2026
HomeEntertainmentവാഷിംഗ്ടൺ ഡിസി ചലച്ചിത്രോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി മലയാള ഹ്രസ്വചിത്രം 'ലാസ്റ്റ് 1%'

വാഷിംഗ്ടൺ ഡിസി ചലച്ചിത്രോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി മലയാള ഹ്രസ്വചിത്രം ‘ലാസ്റ്റ് 1%’

വാഷിംഗ്ടൺ ഡിസി : വാഷിംഗ്ടൺ ഡി.സി.യിൽ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിൽ മലയാള ഹ്രസ്വചിത്രമായ ലാസ്റ്റ് 1% അഞ്ചു പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം, മികച്ച നടൻ, മികച്ച സഹനടൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.

ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനും സഹനടനുമായ ആഷിഖ് താഹ മൂന്ന് പുരസ്കാരങ്ങൾ നേടി. മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച സഹനടൻ എന്നീ വിഭാഗങ്ങളിലാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലെൻജി ജേക്കബിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തത്തിന്റെ ഭാഗമായി ലെൻജി ജേക്കബും ആഷിഖ് താഹയും ചേർന്ന് LA Mopi എന്ന ബാനറിൽ ഒരുക്കിയ ലാസ്റ്റ് 1% മികച്ച ചിത്രത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.

സ്നേഹവും കുടുംബബന്ധങ്ങളും തെറ്റിദ്ധാരണകളും പരസ്പരം പറയാതെ മനസ്സിൽ സൂക്ഷിക്കുന്ന വികാരങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജീവിതത്തിൽ പലപ്പോഴും അവസാനത്തെ ഒരു ശതമാനം മാത്രമാണ് ബന്ധങ്ങളെ നിർണായകമായി സ്വാധീനിക്കുന്നതെന്ന ആശയത്തെ ആസ്പദമാക്കിയുള്ള ചിത്രം ലളിതമായ കഥപറച്ചിലിലൂടെയും വൈകാരികമായ അവതരണത്തിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടി.ആഷിഖ് താഹയുടെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും ചിത്രത്തിന്റെ മികവിൽ നിർണായക പങ്കുവഹിച്ചു. ലിജോ കോശി ചെറിയാന്റെ സാങ്കേതിക പിന്തുണയും മെലിസ ഹോവാർഡിന്റെ അഭിനയവും പിന്നണിയിലെ സഹകരണവും ചിത്രത്തിന് കരുത്തേകി. അഭിനയ പരിശീലകനായ ജേക്കബ് പൗലോസിന്റെ മാർഗനിർദേശവും അഭിനേതാക്കളുടെ പ്രകടനത്തിന് സഹായകമായി.

ഒരു ചെറിയ കഥ പറയണമെന്ന ആഗ്രഹത്തിൽ ആരംഭിച്ച സിനിമയ്ക്ക് ഒരു ചലച്ചിത്രോത്സവ വേദിയിൽ അഞ്ചു പുരസ്കാരങ്ങൾ ലഭിച്ചത് അണിയറപ്രവർത്തകർക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. സ്വതന്ത്ര സിനിമാപ്രവർത്തകർക്ക് മികച്ച അവസരവും പ്രോത്സാഹനവും നൽകുന്ന ചലച്ചിത്രോത്സവത്തിന്റെ ഈ അംഗീകാരം മലയാള സിനിമാപ്രേമികൾക്കും അഭിമാനകരമാണ്.വാഷിംഗ്ടൺ ഡിസിയിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും സ്വതന്ത്ര ചലച്ചിത്ര സംരംഭങ്ങളുടെ വളർച്ചയും അടയാളപ്പെടുത്തുന്നതാണ് ലാസ്റ്റ് 1% നേടിയ ഈ വിജയം.

ചിത്രം: LAST 1%നിർമ്മാണ ബാനർ: LA Mopi (ലെൻജി ജേക്കബ്, ആഷിഖ് താഹ)പുരസ്കാരങ്ങൾ:• മികച്ച ചിത്രം – ലെൻജി ജേക്കബ്, ആഷിഖ് താഹ• മികച്ച സംവിധായകൻ – ആഷിഖ് താഹ• മികച്ച ഛായാഗ്രാഹകൻ – ആഷിഖ് താഹ• മികച്ച നടൻ – ലെൻജി ജേക്കബ്• മികച്ച സഹനടൻ – ആഷിഖ് താഹചിത്രം കാണാൻ:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments