Wednesday, November 11, 2026
HomeNewsവൈദ്യുതി വാങ്ങുന്നതിനായുള്ള കരാറിൽ ഒപ്പിടാൻ സമ്മർദ്ദം: ആരോപണവുമായി വി ഡി സതീശൻ

വൈദ്യുതി വാങ്ങുന്നതിനായുള്ള കരാറിൽ ഒപ്പിടാൻ സമ്മർദ്ദം: ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: ‘ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിൽ ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ’ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്. വൈദ്യുതി വാങ്ങുന്നതിനായുള്ള കരാറിൽ ഒപ്പിടാൻ തനിക്കുമേൽ സമ്മർദ്ദം ഉണ്ടായെന്നുള്ള ആരോപണം ഉയർത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു വാചകം പറഞ്ഞത്.

ആരാണ് മുഖ്യമന്ത്രിയെ ഫയലിൽ ഒപ്പിടുവിക്കാൻ സമ്മർദ്ദം ചെലുത്തിയതെന്നും ഇതിന് പിന്നിലെ താത്പര്യം എന്തായിരുന്നുവെന്നുമുള്ള ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. രണ്ട് ഓപ്ഷനാണുണ്ടായിരുന്നത് ഹിമാചലിന്റെ വൈദ്യുതി യൂണിറ്റിന് 14.50 രൂപയും ജിഎൻഎയുടേത് 8.63 രൂപ മുതൽ 8.93 രൂപ വരെയുമായിരുന്നു വില എന്ന് മുഖ്യമന്ത്രി പറയുന്നു. ഇതിൽ ഹിമാചലിന്റെ വൈദ്യുതി രാജസ്ഥാൻ കൊണ്ടുപോയി, ഇനി ജി.എൻ.എ ആണ് ഓപ്ഷനുള്ളത്. ഈ ഫയലിൽ തീരുമാനമെടുത്തില്ലെങ്കിൽ നവംബർ 1 മുതൽ സംസ്ഥാനത്ത് ദീർഘകാല പവർകട്ട് ഉണ്ടാകും എന്ന റിപ്പോർട്ടാണ് കെഎസ്ഇബി മുഖ്യമന്ത്രിക്ക് നൽകിയത്. എം.ജി.രാജമാണിക്യം ആയിരുന്നു ഈ സമയം വൈദ്യുതി ബോർഡ് ചെയർമാൻ.

ഈ റിപ്പോർട്ടിന് പിന്നാലെ 22 ദിവസമായി മുഖ്യമന്ത്രി ഫയലിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഒന്നാം തീയതി മുതൽ വലിയ പവർകട്ട് ഉണ്ടാകുമെന്നും ചില മാധ്യമങ്ങളിൽ വാർത്തയും വന്നു. ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തി ഫയലിൽ ഒപ്പുവെപ്പിക്കാൻവേണ്ടി ശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് പിന്നീട് വന്ന കെഎസ്ഇബി ചെയർമാൻ എൻ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് നൽകുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments