Saturday, November 7, 2026
HomeNewsപെട്രോളിൽ അധികം എഥനോൾ കലർത്തുന്നതായി പരാതി: കേരളത്തിലെ പമ്പുകളിൽ വ്യാപക...

പെട്രോളിൽ അധികം എഥനോൾ കലർത്തുന്നതായി പരാതി: കേരളത്തിലെ പമ്പുകളിൽ വ്യാപക പരിശോധനക്ക് ഉത്തരവ്

തിരുവനന്തപുരം : പെട്രോൾ ഉൽപ്പന്നങ്ങളിൽ നിർദിഷ്ട അളവിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താൻ സിവിൽ സപ്ലൈസ് – ഉപഭോക്തൃകാര്യ കമീഷണർക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് . മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രി നിർണായക ഉത്തരവിറക്കിയത്.

കേരളത്തിൽ നിലവിൽ ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽസംസ്ഥാനമായ കർണാടകയിൽ പെട്രോളിൽ പരിധിയിലധികം എഥനോൾ കലർത്തി വിൽപന നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ കേരളത്തിലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഡ്രഗ്സ് ആൻഡ് കെമിക്കൽ പരിശോധന നടത്തും.

2005-ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈസ്പീഡ് ഡീസൽ (റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ ആൻഡ് പ്രിവൻഷൻ ഓഫ് മാൽപ്രാക്റ്റീസസ്) ഓർഡർ പ്രകാരം സംസ്ഥാന സർക്കാർ 2014-ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ട്. പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫീസർമാർ വരെയുള്ളവർക്ക് പരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കാനും അധികാരമുണ്ട്. ഇന്ധനത്തിൽ മായം കലർത്തുന്നതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശനവും ദാക്ഷിണ്യവുമില്ലാത്തതുമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments