Tuesday, November 3, 2026
HomeAmericaഅമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ നല്ല പോളിംഗ് ശതമാനം; വ്യാപക ക്രമക്കേട് ആരോപണവുമായി ട്രംപ്

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ നല്ല പോളിംഗ് ശതമാനം; വ്യാപക ക്രമക്കേട് ആരോപണവുമായി ട്രംപ്

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ രാജ്യത്ത് അനിശ്ചിതത്വം ശക്തം. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു വർഷമായി നടത്തിയ ശ്രമങ്ങളും റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുമെന്ന സൂചനകളും ആശങ്ക വർധിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കണക്കുകൾ ഇത്തവണ മറികടക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ട്രംപിന്റെ തുടർച്ചയായ ആരോപണങ്ങൾക്കിടയിലും ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പുരോഗമിച്ചത്. കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് നിലനിർത്താനാകുമോ എന്ന് നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ പ്രസിഡന്റ് പദവിയുടെ അധികാരം ഉപയോഗിച്ച് ട്രംപ് മാസങ്ങളായി ശ്രമിക്കുന്നുണ്ട്. അമേരിക്കൻ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്താൻ നീതിന്യായ വകുപ്പും ആഭ്യന്തര സുരക്ഷാ വകുപ്പും വിപുലമായ പരിശോധനകളാണ് നടത്തിയത്. കാലിഫോർണിയയിൽ പുലർച്ചെ നടത്തിയ, മാധ്യമശ്രദ്ധ ലക്ഷ്യമിട്ടുള്ള നടപടിയിൽ 20-ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ നിരീക്ഷകരെ വിന്യസിക്കാൻ നീതിന്യായ വകുപ്പ് പദ്ധതിയിട്ടപ്പോൾ ഡെമോക്രാറ്റുകളും അനുബന്ധ സംഘടനകളും അതിലും വലിയ നിരീക്ഷണ സംവിധാനത്തിന് ഒരുങ്ങി. സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ ഫലമുണ്ടായാൽ അലാസ്കയിലെ ഫലപ്രഖ്യാപനം തടയണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

വ്യാപകമായ വോട്ടർ തട്ടിപ്പ് നടക്കുന്നുവെന്ന ട്രംപിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാരണം പോളിങ് കേന്ദ്രങ്ങളിൽ കുടിയേറ്റ ഉദ്യോഗസ്ഥർ എത്തുകയോ ഫെഡറൽ ഏജൻസികൾ വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുക്കുകയോ ചെയ്യുമെന്ന ആശങ്കയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഡെമോക്രാറ്റിക് സംഘടനകൾക്കുമുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം ആയുധധാരികളായ ഫെഡറൽ ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളിൽ വിന്യസിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾ ഏറ്റവും കൂടുതൽ ഭയപ്പെട്ട നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്റെ നിയമപരമായ നീക്കങ്ങളിൽ ഭൂരിഭാഗവും കോടതികൾ തടയുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഇടപെടാനുള്ള ഭരണകൂടത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ശ്രമങ്ങളിലൊന്ന് തിങ്കളാഴ്ച രാത്രി യുഎസ് സുപ്രീംകോടതിയും തള്ളി. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തിട്ടുണ്ടോയെന്ന പരിശോധനയുടെ ഭാഗമായി ആയിരക്കണക്കിന് ബാലറ്റുകൾ മാറ്റിവയ്ക്കണമെന്ന കാലിഫോർണിയയോടുള്ള ഭരണകൂടത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്ന സംഭവങ്ങൾ വളരെ അപൂർവമാണെന്നതാണ് ഭരണകൂടത്തിന്റെ സ്വന്തം അറസ്റ്റ്-കേസ് കണക്കുകളും വ്യക്തമാക്കുന്നത്. ഗവേഷണങ്ങളും വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണങ്ങളും നേരത്തേ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തപാൽ വോട്ടിങ് നിയന്ത്രിക്കുന്നതിനായി തപാൽ വകുപ്പിൽ മാറ്റങ്ങൾ വരുത്താനുള്ള ട്രംപിന്റെ നീക്കം രണ്ട് മാസം മുമ്പ് സുപ്രീംകോടതി തള്ളിയിരുന്നു.

തിങ്കളാഴ്ചത്തെ വിധി ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടപടികളിൽ ഫെഡറൽ സർക്കാരിന്റെ നിയന്ത്രണം വർധിപ്പിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങൾക്ക് കോടതിയിൽ നേരിട്ട തിരിച്ചടികളാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്കും ചില സാഹചര്യങ്ങളിൽ കോൺഗ്രസിനുമാണ്.

ചൊവ്വാഴ്ച രാവിലെ ആറിന് കണക്റ്റിക്കട്ട്, ഇൻഡ്യാന, കെന്റക്കി, ലൂസിയാന, മെയ്ൻ, മിസൗറി, ന്യൂജഴ്‌സി, ന്യൂയോർക്ക്, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ ചില പോളിങ് കേന്ദ്രങ്ങൾ തുറക്കും. വാരാന്ത്യത്തിൽ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പെയ്ത കനത്ത മഴയും മിന്നൽ പ്രളയവും കൊളറാഡോ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ ചില വോട്ടർമാർക്ക് പോളിങ് കേന്ദ്രങ്ങളിലെത്താൻ തടസ്സമാകുമെന്നാണ് വിലയിരുത്തൽ. ഭൂരിഭാഗം പോളിങ് കേന്ദ്രങ്ങളിലും മാറ്റമില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കും.

നേരിട്ടും ആവർത്തിക്കുന്നുണ്ട്. ഫലം അംഗീകരിക്കുമോയെന്ന് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ “തിരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെങ്കിൽ ഞാൻ ഫലം അംഗീകരിക്കും,” എന്നായിരുന്നു ട്രംപിൻ്റെ അദ്ദേഹത്തിന്റെ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments