പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധമുണ്ടാകുന്നത് ഒഴിവാക്കാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.എന്നാല്‍ ഏറ്റവും മോശം സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.മനാമയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്രപരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മേഖലയില്‍ മറ്റൊരു യുദ്ധത്തിലേക്ക് പോകുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. എന്നാല്‍ മുന്‍പും ചെയ്തതുപോലെ ഏറ്റവും മോശം സാഹചര്യത്തെ നേരിടാനും ഞങ്ങള്‍ തയ്യാറെടുത്തിട്ടുണ്ട്,’ അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ യുദ്ധഭീതിയില്‍ ടെഹ്റാന്‍ നിവാസികള്‍വീണ്ടും യുദ്ധമുണ്ടാകുമെന്ന ഭീഷണി ശക്തമാകുന്നതിനിടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു.ഒന്നും ചെയ്യാനാകാത്ത നിസ്സഹായാവസ്ഥയിലാണ് ജനങ്ങള്‍.പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്.

