Saturday, October 31, 2026
HomeNewsകേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. അടുത്ത കാലത്ത് രേഖപ്പെടുത്തുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ വില ഇടിവാണ് ഇന്നുണ്ടായത്. മാത്രമല്ല, സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിപ്പോള്‍. മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണം ഇത്രയും കുറഞ്ഞ വിലയിലേക്ക് എത്തുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാം. ഇനിയും വില കുറയുമെന്ന് സൂചനയുണ്ട്.

സ്വര്‍ണത്തിന്റെ വില മാത്രമല്ല, വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. ആഗോള വിപണിയില്‍ സ്വര്‍ണവില 3900 ഡോറളിന് താഴെയെത്തി. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ഇന്ന് 2480 രൂപ കുറഞ്ഞത്. ഗ്രാമിന് 310 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 9200 രൂപ കുറവാണ് ഇന്ന്.

കേരളത്തിലെ 22, 18, 14, 9 കാരറ്റ് ഇന്നത്തെ സ്വര്‍ണ വില

22 കാരറ്റ് ഗ്രാം 12730, പവന്‍ 101840

18 കാരറ്റ് ഗ്രാം 10420, പവന്‍ 83360

14 കാരറ്റ് ഗ്രാം 8150, പവന്‍ 6520

09 കാരറ്റ് ഗ്രാം 5260, പവന്‍ 42080

വെള്ളിയുടെ ഗ്രാം വില 200 രൂപ.

സ്വര്‍ണം ഒരു പവന് 2500 രൂപയ്ക്ക് ഒറ്റയടിക്ക് കുറയുന്നത് സമീപകാലത്ത് ആദ്യമാണ്. ഇന്ന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.10 ലക്ഷം രൂപ കൈയ്യിലുണ്ടെങ്കില്‍ ഒരു പവന്‍ ലഭിക്കും. കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങുന്ന ആഭരണങ്ങളാണ് ഈ നിരക്കില്‍ ലഭിക്കുക. മാത്രമല്ല, വില കുറഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാനെത്തുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.

ഈ വേളയില്‍ പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമാകും. സമീപകാലത്ത് ഉയര്‍ന്ന വില കൊടുത്ത് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വില്‍ക്കുന്നത് വലിയ നഷ്ടമുണ്ടാക്കും. അവര്‍ കാത്തിരിക്കുന്നതാണ് നല്ലത്. സ്വര്‍ണം ദീര്‍ഘകാല നിക്ഷേപമാണ്. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിച്ചുവച്ച ശേഷം വില്‍ക്കുന്നവര്‍ക്കാണ് വലിയ ലാഭം കിട്ടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments