Wednesday, October 28, 2026
HomeNewsചുവന്ന മണ്ണിൽ ചെറിയ 'മഞ്ഞ പൊട്ട്': 150,000 ഡോളറിലധികം വിലമതിക്കുന്ന സ്വർണ്ണക്കട്ടി കുഴിച്ചെടുത്ത് ഓസ്ട്രേലിയൻ...

ചുവന്ന മണ്ണിൽ ചെറിയ ‘മഞ്ഞ പൊട്ട്’: 150,000 ഡോളറിലധികം വിലമതിക്കുന്ന സ്വർണ്ണക്കട്ടി കുഴിച്ചെടുത്ത് ഓസ്ട്രേലിയൻ പൗരൻ

ഓസ്‌ട്രേലിയയില്‍ സ്വർണം തേടി മണ്ണ് കുഴിച്ചുകൊണ്ടിരുന്ന യുവാവിന് ലഭിച്ചത് അപ്രതീക്ഷിതമായ സൗഭാഗ്യം. മണ്ണിനടിയില്‍ കണ്ട ചെറിയൊരു മഞ്ഞത്തിളക്കം പിന്തുടർന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഏകദേശം 1.2 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടിയാണ്.

കുറഞ്ഞത് 1.5 ലക്ഷം ഡോളർ അതായത് ഏകദേശം 1.3 കോടി രൂപ വിലമതിക്കുന്ന സ്വർണക്കട്ടിയാണ് കണ്ടെത്തിയതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ടിബൂബുറ പട്ടണത്തിന് സമീപത്തെ മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിലാണ് അപൂർവ കണ്ടെത്തല്‍. ദിവസങ്ങളായി ഇവിടെ സ്വർണം തേടി പരിശോധന നടത്തുകയായിരുന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവാവ്.

ദിവസങ്ങളോളം മണ്ണ് കുഴിച്ചിട്ടും കാര്യമായൊന്നും ലഭിച്ചിരുന്നില്ല. പഴയ ആണികള്‍, കുതിരലാടങ്ങള്‍ തുടങ്ങി വിലയില്ലാത്ത നിരവധി വസ്തുക്കളാണ് അതുവരെ കണ്ടെത്തിയത്. എന്നാല്‍, ഇത്തവണ മെറ്റല്‍ ഡിറ്റക്ടറില്‍ ലഭിച്ച ഒരു സിഗ്നല്‍ അദ്ദേഹത്തിന്റെ ഭാഗ്യം മാറ്റിമറിക്കുകയായിരുന്നു.

മണ്ണില്‍നിന്ന് ലഭിച്ച സിഗ്നല്‍ പിന്തുടർന്ന് കുഴിക്കാൻ തുടങ്ങിയപ്പോള്‍ ചെറിയൊരു മഞ്ഞത്തിളക്കം ശ്രദ്ധയില്‍പ്പെട്ടു. ചുറ്റുമുള്ള മണ്ണ് നീക്കിയതോടെ ഉരുളക്കിഴങ്ങിന്റെ വലുപ്പമുള്ള വലിയൊരു സ്വർണക്കട്ടി പുറത്തുവന്നു.കണ്ടെത്തിയ സ്വർണക്കട്ടിക്ക് ഏകദേശം 1.2 കിലോഗ്രാം ഭാരമുണ്ട്. ഇതില്‍ 940 ഗ്രാമോളം ശുദ്ധസ്വർണമാണെന്നാണ് കണക്കാക്കുന്നത്. ‘ടിബൂബുറ സ്പഡ്’ എന്നാണ് ഈ അപൂർവ സ്വർണക്കട്ടിക്ക് നല്‍കിയിരിക്കുന്ന പേര്.

ഭാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതിന് 1.5 ലക്ഷം മുതല്‍ 1.6 ലക്ഷം ഡോളർ വരെ വില ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, അപൂർവ സ്വർണശേഖരങ്ങള്‍ സ്വന്തമാക്കുന്ന സ്വകാര്യ ശേഖരണക്കാർക്ക് വില്‍ക്കുകയാണെങ്കില്‍ രണ്ട് ലക്ഷം ഡോളർ വരെ ലഭിക്കാനും സാധ്യതയുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments