Wednesday, October 28, 2026
HomeNewsസൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹൂതികൾ

സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹൂതികൾ

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂതി വിമതർ. ചൊവ്വാഴ്ച ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീഅയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ, സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റിയാദിൽ നേരത്തെ സ്ഫോടനശബ്ദങ്ങൾ കേട്ടതായി എഎഫ്പി ലേഖകരും റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാൻ പിന്തുണയുള്ള ഹൂതികൾ യെമനിൽനിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച മൂന്ന് ഹൂതി മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായും അധികൃതർ വ്യക്തമാക്കി.

നജ്റാൻ വിമാനത്താവളത്തിലും ഖമീസ് മുഷൈത്തിലെ കിങ് ഖാലിദ് വ്യോമതാവളത്തിലും സൈനിക ഗതാഗത വിമാനങ്ങളെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായും ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു.നജ്റാൻ, ഖമീസ് മുഷൈത്ത് ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ സൗദി അധികൃതർ ചൊവ്വാഴ്ച നേരത്തെ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments