Thursday, October 1, 2026
HomeNewsവീണ്ടും ഇരുട്ടടി: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്

വീണ്ടും ഇരുട്ടടി: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്

ഡല്‍ഹി : രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. അതേസമയം, സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്.

അതേസമയം സിലിണ്ടര്‍ ഒന്നിന് മുംബൈയില്‍ വര്‍ധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയില്‍ നിന്ന് 2764 രൂപയായി സിലിണ്ടര്‍ വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ 65.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ട വില 2983 രൂപയാണ്. മുമ്പ് ഇത് 2932 രൂപയായിരുന്നു. എന്നാൽ, രാജ്യത്തെ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments