Friday, September 25, 2026
HomeAmericaഎഐ ചർച്ചകളുമായി ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും

എഐ ചർച്ചകളുമായി ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ ഷി പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു.

എഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. എഐ മേഖലയില്‍ അമേരിക്കയും ചൈനയും തമ്മില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. എ ഐയുടെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഷി വ്യക്തമാക്കി.

ചൈനയുടെ പുനരുജ്ജീവനവും അമേരിക്കയെ മഹത്തരമാക്കലും ഒരേസമയം മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങളാണെന്നും അതായിരിക്കണം ലക്ഷ്യമെന്നും ഷി പറഞ്ഞു. പരസ്പരമുള്ള കമ്യൂണിക്കേഷന്‍ ശക്തിപ്പെടുത്തണം. ചൈനയും അമേരിക്കയും തമ്മില്‍ ദേശീയ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ട്. എന്നാല്‍, തുറന്നതും ആഴത്തിലുള്ളതും തുടര്‍ച്ചയായതുമായ സംഭാഷണങ്ങളിലൂടെ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം കൂടുതല്‍ മനസിലാക്കാനും, അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പൊതുവായ കാര്യങ്ങളില്‍ യോജിപ്പ് കണ്ടെത്താനും, പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാനും സാധിക്കും – അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments