Saturday, September 19, 2026
HomeEntertainmentരജനിക്കൊപ്പം ജയിലർ 2'വിൽ സുരാജ് വെഞ്ഞാറമൂട്; ചിത്രത്തിലെ ക്യാരക്ടർ പ്രൊമോ പുറത്ത് വിട്ട്...

രജനിക്കൊപ്പം ജയിലർ 2’വിൽ സുരാജ് വെഞ്ഞാറമൂട്; ചിത്രത്തിലെ ക്യാരക്ടർ പ്രൊമോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് – നെൽസൺ ചിത്രം ‘ജയിലർ 2’ലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ‘ദിലീപ്’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മലയാളികളുടെ പ്രിയതാരം അവതരിപ്പിക്കുന്നത്. എന്നാൽ ഈ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് 35 സെക്കൻഡ് ദൈർഘ്യമുള്ള ഗ്ലിംപ്സ് വീഡിയോയിൽ സുരാജ് എത്തുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മാസ്സ് പശ്ചാത്തല സംഗീതം കൂടി ചേരുന്നതോടെ ഈ പ്രൊമോ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ആദ്യ ഭാഗത്തിന്റെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രമായതിനാൽ വലിയ ആവേശത്തോടെയാണ് സിനിമാലോകം പുതിയ അപ്‌ഡേറ്റുകൾ ഏറ്റെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments