Friday, September 4, 2026
HomeAmericaഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും

പി പി ചെറിയാൻ

വാഷിങ്ടൺ: ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും എത്തുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.

ഹാര്‍വാർഡ് സര്‍വ്വകലാശാലയും തെലങ്കാനയില്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുകെ സന്ദർശിച്ച മുഖ്യമന്ത്രി ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കന്‍ യൂണിവേഴ്സിറ്റികളുമായുള്ള ചർച്ചകൾക്കായി അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments