Wednesday, September 2, 2026
HomeNewsസിജെപിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസുകൾ റദ്ദാക്കി സുപ്രീംകോടതി: ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന്...

സിജെപിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസുകൾ റദ്ദാക്കി സുപ്രീംകോടതി: ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം

ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ സുപ്രീംകോടതി റദ്ദാക്കി. ജൂലൈ 20 മുതല്‍ 25 വരെയുള്ള വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളാണ് റദ്ദാക്കിയത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ കേസുകളും പൂര്‍ണ്ണമായും അവസാനിപ്പിച്ചതായും നീതി ഉറപ്പാക്കാനാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രസ്താവിച്ചു.

അതേസമയം, പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ, ശനിയാഴ്ച ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധമാര്‍ച്ച് സിജെപി പിന്‍വലിച്ചു. കേസുകള്‍ റദ്ദാക്കിയതിന് സിജെപി കോടതിയില്‍ നന്ദി അറിയിച്ചു. ഇത് ചരിത്രമെന്നും സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ്, എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് കേന്ദ്രത്തോടും സൗരഭ് ദാസിനോടും തിരിച്ചും പറഞ്ഞു. കേരളവും കേസില്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. കേസുകളുടെ വിവരങ്ങള്‍ കൈമാറി. വിഷയത്തിൽ കോടതി നിര്‍ദേശമനുസരിച്ച് തുടര്‍നടപടി എടുക്കാമെന്ന് കേരളം കോടതിയിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments