വാഷിങ്ടൺ: ഇറാന് പിന്നാലെ ലബനാനിലെ ഹിസ്ബുല്ലക്കെതിരെയും അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചു. ഹിസ്ബുല്ലക്ക് വേണ്ടി പണമിടപാടുകൾ നടത്താൻ സഹായിച്ചു എന്ന് ആരോപിച്ച് 10 വ്യക്തികൾക്കെതിരെ യുഎസ് ട്രഷറി വകുപ്പും ഉപരോധം ഏർപ്പെടുത്തി.
ഇറാനുമായി വ്യാപാരം നടത്തരുതെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇറാഖ്, തുർക്കി, അസർബൈജാൻ, കസാക്കിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ മുന്നറിയിപ്പ് തള്ളിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത് ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണ് കടുത്ത ഉപരോധങ്ങളിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്. കൂടാതെ ഹോർമുസ് വഴി കൂടുതൽ എണ്ണ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര കടക്കെണിയിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ പുതിയ ഉപരോധ പ്രഖ്യാപനമെന്നും ട്രംപിന്റെ നീക്കം വിജയിക്കില്ലെന്നും ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധ നടപടികൾ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്നും നയതന്ത്രപരമായ പരിഹാരമാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് സാമ്പത്തികമായി ഇറാനുമായുള്ള വ്യാപാരം ആവശ്യമായതിനാൽ അമേരിക്കയുടെ ഉത്തരവുകൾ പൂർണമായും പാലിക്കാൻ അവർക്ക് പ്രയാസമായിരിക്കും. ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ വിലക്കുകൾ ലംഘിക്കുന്ന കപ്പലുകളെ ശക്തമായി ചെറുക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബനാനിലും ഫലസ്തീൻ പ്രദേശങ്ങളിലും ആക്രമണം ശക്തമാക്കി മേഖലയിലുടനീളം സംഘർഷം വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്ന

