Monday, October 5, 2026
HomeNewsബാബുൽ മന്ദബ് കടലിടുക്കും സമീപ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിൽ നിന്നും തിരിച്ചുപിടിച്ച് യമൻ സഖ്യസേന

ബാബുൽ മന്ദബ് കടലിടുക്കും സമീപ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിൽ നിന്നും തിരിച്ചുപിടിച്ച് യമൻ സഖ്യസേന

സൻആ: യമൻ ആഭ്യന്തര യുദ്ധത്തിൽ നിർണായക നീക്കവുമായി സർക്കാർ സേന. ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബുൽ മന്ദബ് കടലിടുക്കും സമീപ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിൽ നിന്നും സഖ്യസേന പൂർണമായി തിരിച്ചുപിടിച്ചു. സൈനിക വൃത്തങ്ങളും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഈ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ മാസം ഹൂതികൾ പിടിച്ചെടുത്ത 150 കിലോമീറ്ററിലെ തന്ത്രപ്രധാനമായ തീരപ്രദേശങ്ങളും കടലിടുക്കിലെ പ്രധാന കേന്ദ്രങ്ങളുമാണ് കനത്ത പോരാത്തിനൊടുവിൽ സർക്കാർ സേന തിരി​ച്ചുപിടിച്ചത്. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റശാദ് അൽ അലിമിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പുതിയ സൈനിക നടപടികളുടെ ഭാഗമായാണ് ഈ തിരിച്ചടി. സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണത്തിന്റെയും പീരങ്കി ആക്രമണങ്ങളുടെയും അകമ്പടിയോടെയായിരുന്നു മുന്നേറ്റം.

കടലിടുക്കിന് അഭിമുഖമായുള്ള ദുബാബ് ജില്ലയുടെ വലിയ പ്രദേശങ്ങൾ സുരക്ഷിതമാക്കിയ സർക്കാർ സേന, ശക്തമായ വ്യോമാക്രമണ പിന്തുണയോടെ മേഖലയിൽ പൂർണ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിച്ചുവരികയാണ്. എന്നാൽ, സർക്കാർ സേന മുന്നേറ്റം നടത്തുന്നതായി വരുന്ന റിപ്പോർട്ടുകൾ ഹൂതി അനുകൂല മാധ്യമങ്ങൾ നിഷേധിച്ചു.

തെക്കുപടിഞ്ഞാറൻ തീരമേഖലയിലും തയ്സ് നഗരത്തിന് ചുറ്റുമുള്ള കുന്നുകളിലുമാണ് നിലവിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത്. സർക്കാർ സേനയെ വളയാനാണ് ഹൂതികളുടെ ശ്രമം. നേരത്തേ, സഖ്യസേനയുടെ മുന്നേറ്റത്തിന് മറുപടിയായി സൗദി അറേബ്യയിലെ അരാംകോ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു.

തയ്‌സ്, തുർ അൽ-ബഹ എന്നീ മുൻനിരകളിൽ യൻ സൈന്യം നടത്തിയ 97 ഓപ്പറേഷനുകളിൽ 260 ഹൂതി പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇരുവിഭാങ്ങൾ തമ്മിലുള്ള പോരാട്ടം യമനിൽ വലിയ തോതിലുള്ള പലായനത്തിന് കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ സഹായ വിതരണം തടസ്സപ്പെട്ടതായും, യമന്റെ ചില ഭാഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തോളം കുടുംബങ്ങളും കടുത്ത പട്ടിണിയിലാണെന്നും ‘ലോക ഭക്ഷ്യപദ്ധതി’ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments