പി പി ചെറിയാൻ
ഷിക്കാഗോ മേഖലയിൽ കനത്ത നാശം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന് ഇന്ത്യാന സംസ്ഥാനത്ത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യാനയിൽ ഇതുവരെ 6 പേർ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചു.
ഗാരി നഗരത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു, പിന്നീട് പുനരാരംഭിച്ചു.
ഞായറാഴ്ചയും മഴ മുന്നറിയിപ്പ്: ഷിക്കാഗോയിൽ ഞായറാഴ്ച പുലർച്ചെയോടെ വീണ്ടും ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.വ്യോമാഭ്യാസ പ്രകടനങ്ങൾ തടസ്സപ്പെട്ടു: മോശം കാലാവസ്ഥയെത്തുടർന്ന് ഷിക്കാഗോ എയർ ആൻഡ് വാട്ടർ ഷോയുടെ സമയം മാറ്റിവെക്കുകയും, ഗാരി എയർ ഷോ ഈ വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു.

