Monday, August 17, 2026
HomeNewsവിജയ് മന്ത്രിസഭയിൽ ചില മന്ത്രിമാർ കൈക്കൂലിക്കാരെന്ന ആരോപണവുമായി കെ. അണ്ണാമലൈ

വിജയ് മന്ത്രിസഭയിൽ ചില മന്ത്രിമാർ കൈക്കൂലിക്കാരെന്ന ആരോപണവുമായി കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന ഗുരുതര ആരോപണവുമായി കെ. അണ്ണാമലൈ. സർക്കാർ ടെൻഡറുകൾ നൽകുന്നതിനായി മന്ത്രിമാർ കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനുള്ള ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.

മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലകൊള്ളുന്ന സത്യസന്ധനായ വ്യക്തിയാണെങ്കിലും, മന്ത്രിസഭയിലെ ചിലരുടെ പ്രവൃത്തികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ വിജയ് കർശനമായി ഇടപെടണം. തന്റെ സത്യസന്ധത ഭരണത്തിലെ മറ്റുള്ളവരിലും ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

നൂതനമായി അധികാരത്തിലെത്തിയ സർക്കാരിനെ ഇപ്പോൾ അസ്ഥിരപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും വിഷയത്തിൽ തിരുത്തലുകൾ വരുത്താൻ സർക്കാരിന് സമയം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു വർഷത്തിന് ശേഷം കൈവശമുള്ള തെളിവുകൾ പരസ്യമായി വെളിപ്പെടുത്തുമെന്നും അണ്ണാമലൈ മുന്നറിയിപ്പ് നൽകി. താൻ രൂപീകരിച്ച ‘വീ ദ് ലീഡേഴ്‌സ്’ എന്ന സാമൂഹിക കൂട്ടായ്മയിൽ നിലവിൽ 20 ലക്ഷത്തോളം വോളണ്ടിയർമാർ ഉണ്ടെന്നും, അംഗസംഖ്യ 50 ലക്ഷത്തിൽ എത്തുമ്പോൾ അതിനെ പുതിയ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments