Sunday, August 9, 2026
HomeBreakingNewsഅര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റില്‍ നിന്നുമാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ എത്തിയ അര്‍ജുന്‍, അഭിഭാഷകന്‍റെ ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് അറസ്റ്റ്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.

അർജുനെ ഓടിച്ചിട്ട് പിടിച്ചെന്ന് കമ്മിഷണർ വിജയ് ഭാരത് റെഡ്‌ഡി പറഞ്ഞു. അറസ്റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കമ്മിഷണര്‍. നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ. അഭിഭാഷകന്‍റെ വീട്ടിലെത്തിയത് ഈ ഓട്ടോയിൽ. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. അതേസമയം, എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു മറുപടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments