Wednesday, September 23, 2026
HomeGulfദമ്മാമില്‍ നിന്നും റിയാദിലേക്ക് ആദ്യ സർവീസുമായി എയർ അറേബ്യ

ദമ്മാമില്‍ നിന്നും റിയാദിലേക്ക് ആദ്യ സർവീസുമായി എയർ അറേബ്യ

ദമ്മാം: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ എയർ അറേബ്യയുടെ ആദ്യ സര്‍വീസിന് തുടക്കമായി. ദമ്മാമില്‍ നിന്നും റിയാദിലേക്കാണ് സര്‍വീസ്. പ്രതിവര്‍ഷം പത്ത് ദശലക്ഷം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവര്‍ത്തനം. ദമ്മാം ആസ്ഥാനമായുള്ള കമ്പനി നിലവില്‍ റിയാദിന് പുറമേ ജിദ്ദയിലേക്കും, മദീനയിലേക്കുമാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

അടുത്ത നാല് വര്‍ഷം കൊണ്ട് 24 ആഭ്യന്തര സര്‍വീസുകള്‍ക്കും 57 അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും തുടക്കം കുറിക്കും. ഘട്ടംഘട്ടമായി പ്രവര്‍ത്തനവും സേവനങ്ങളും വിപുലീകരിക്കുമെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ അദെൽ അൽ അലി പറഞ്ഞു. നിലവിൽ ദമ്മാമിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും ദിവസവും രണ്ട് വീതം സർവീസുകളും മദീനയിലേക്ക് ഒരു സർവീസുമാണ് ക്രമീകരിച്ചിരിക്കുന്നത്. എയർ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുൻ ഹോൾഡിംഗ് എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് പുതിയ വിമാനക്കമ്പനിക്ക് തുടക്കമിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments