Saturday, July 11, 2026
HomeNewsഓസ്ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം

ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം

മെൽബൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ അദ്ദേഹം താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവം രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. പ്രധാനമന്ത്രി ഹോട്ടൽ ലോബിയിൽ നിന്ന് നടന്നു നീങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. തീവ്രവലതുപക്ഷ കൂട്ടായ്മയിലെ അംഗമായ ഹ്യൂഗോ ലെനോൺ എന്നയാൾ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഓസ്‌ട്രേലിയ ഓസ്‌ട്രേലിയക്കാർ ക്കുള്ളതാണെന്നും ആക്രോശിച്ച് ബഹളം വയ്ക്കുകയായിരുന്നു. ഇയാളെ പൊലീസ് ഉടൻ തന്നെ അവിടെനിന്ന് നീക്കം ചെയ്തു. അതീവ സുരക്ഷയുള്ള ഹോട്ടലിൽ ഇയാൾ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിന്നീട് നരേന്ദ്ര മോദി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മെൽബണിലെ മാർവൽ സ്റ്റേഡിയത്തിന് മുന്നിലും ഇതേ സംഘമെത്തി പ്രതിഷേധമുയർത്തി. ഇന്ത്യക്കാരുടെ കുടിയേറ്റം പൂർണ്ണമായി തടയണമെന്നാണ് ഈ തീവ്ര വലതുപക്ഷ ഗ്രൂപ്പ് പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ മോദിക്കൊപ്പം പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഓസ്‌ട്രേലിയയുടെ വളർച്ചയിൽ ഇന്ത്യൻ സമൂഹം നൽകുന്ന മികച്ച സംഭാവനകളെ പ്രശംസിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ന്യൂസിലാൻഡിലെത്തിയ പ്രധാനമന്ത്രി മോദിക്ക് നൽകിയ സ്വീകരണത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പങ്കെടുത്തു. പ്രതിരോധം, കായികരംഗം, സാങ്കേതികവിദ്യാ കൈമാറ്റം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ശക്തമാക്കും. പരസ്പര വ്യാപാരം 35,000 കോടിയായി ഉയർത്താനും വ്യാപാര കരാർ പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കാനും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്. സന്ദർശനം പൂർത്തിയാക്കിയ നരേന്ദ്ര മോദി ദില്ലിയിലേക്ക് തിരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments