തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംസ്ഥാന സർക്കാർ ചെലവഴിച്ചത് 3,764 കോടി രൂപയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സി.പി.എം എം.എൽ.എമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽ.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന സര്‍ക്കാറും കേന്ദ്രവും ചേര്‍ന്ന് 5,370 കോടി രൂപ ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
ആദ്യഘട്ടത്തിൽ അദാനി ഗ്രൂപ് മുടക്കിയത് 2454 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ വി.ജി.എഫ് ഫണ്ടിൽ നിന്ന് 817 കോടിയും അനുവദിച്ചു. എന്നാൽ, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി 2497 കോടി രൂപയും സംസ്ഥാന സർക്കാർ 6000 കോടി രൂപയും നൽകിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈയിടെ പറഞ്ഞിരുന്നു.

