Wednesday, July 8, 2026
HomeNewsജവാൻ റമ്മിന്റെ ഉല്‍പ്പാദനം നിർത്തി: എക്സൈസ്, നികുതി വകുപ്പിന്റെ സംയുക്ത അന്വേഷണം

ജവാൻ റമ്മിന്റെ ഉല്‍പ്പാദനം നിർത്തി: എക്സൈസ്, നികുതി വകുപ്പിന്റെ സംയുക്ത അന്വേഷണം

തിരുവനന്തപുരം : ജവാൻ റം ഉല്‍പ്പാദനം നിർത്തി വെച്ചത് വിവാദമായ സാഹചര്യത്തിൽ വിപുലമായ അന്വേഷണത്തിന് തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി അന്വേഷിക്കും. നികുതി സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഉന്നത തല സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. പതിവായി ട്രാവന്‍കൂര്‍ ഷുഗേഴ്‍സില്‍ ജവാൻ ഉല്‍പ്പാദനം മുടക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മാസം 11 മുതൽ ഉത്പാദനം നിർത്തിയപ്പോഴാണ് വിവാദം ആയത്.

തുടർന്ന് നികുതി സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രില് ഒന്നു മുതല്‍ 15 വരെയും നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലും നിർമാണം മുടക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിൽപ്പനയുള്ള റമ്മാണ് ജവാൻ. ജവാന്‍റെ ഉല്‍പ്പാദനം നിര്‍ത്തിവെക്കുന്നത് മറ്റ് മദ്യക്കമ്പനികളെ സഹായിക്കാനെന്നാണ് നിഗമനം. ഇതേ തുടർന്നാണ് വിശദമായ അന്വേഷണം നടത്തുന്നത്. മദ്യ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ പര്‍ച്ചേസ് നടപടികളും അന്വേഷണ പരിധിയിലുണ്ട്. പർച്ചേസിലും ഒത്തുകളിയെന്നാണ് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments