Monday, July 6, 2026
HomeAmericaനെതന്യാഹു വൈറ്റ് ഹൗസ് ചർച്ചക്ക്: സന്ദർശനം ഇരുവർക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ

നെതന്യാഹു വൈറ്റ് ഹൗസ് ചർച്ചക്ക്: സന്ദർശനം ഇരുവർക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ

വാഷിങ്ടൺ : ഇസ്രായേൽ ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്ച ആദ്യം വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങളുടെ ബന്ധത്തിൽ “ആരാണ് ബോസ് എന്ന് അദ്ദേഹത്തിന് അറിയാമെന്ന്” ഉം ട്രംപ് ശനിയാഴ്ച ആക്സിയോസിനോട് പറഞ്ഞു. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ആരംഭിച്ച ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെച്ചൊല്ലി ഇരു നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഞങ്ങൾ വളരെ നല്ല രീതിയിൽ ഒത്തുചേരുന്നു. ബോസ് ആരാണെന്ന് അദ്ദേഹത്തിന് അറിയാം”, ട്രംപ് ആക്സിയോസുമായുള്ള ഒരു ഹ്രസ്വ ഫോൺ അഭിമുഖത്തിൽ പറഞ്ഞു. ജൂലൈ 7,8 തീയതികളിൽ നാറ്റോ ഉച്ചകോടിക്കായി ട്രംപ് തുർക്കിയിലേക്ക് പോകുന്നതിനാൽ സന്ദർശനം ആദ്യം ആയിരിക്കാമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ യു.എസ് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഇരുവരും സംസാരിച്ചതായും അമേരിക്കയിൽ “ഉടൻ” കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായും നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചു.

വാഷിങ്ടൺ ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ്. എന്നാൽ സമാധാന ധാരണകൾ ലംഘിച്ച് ഇസ്രായേൽ ലബനാനിൽ ആക്രമണം തുടർന്നത് ചർച്ചകൾക്ക് ഭീഷണിയായതിനെത്തുടർന്ന് നെതന്യാഹുവിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments