Monday, June 29, 2026
HomeNewsശബരിമല സ്വർണ്ണകൊള്ള: പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്

ശബരിമല സ്വർണ്ണകൊള്ള: പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്

തിരുവനന്തപുരം : ശബരിമലയിൽ ദ്വാരപാലക പാളി കടത്തിയതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്. സ്വർണക്കൊള്ളയിൽ ഏഴ് പേരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വിശ്വാസ വഞ്ചന, വ്യാജ രേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ 2019ലെ ദ്വാരപാലകപാളി കടത്തി സ്വർണം കവർന്ന കേസിന്‍റെ തുടർച്ചയായി 2025ൽ സ്വർണ പാളികൾ കടത്തിയ കേസ് അന്വേഷിച്ചാൽ മതിയെന്നാ‍യിരുന്നു തീരുമാനിച്ചിരുന്നത്.

2025ൽ പി.എസ് പ്രശാന്തിന്‍റെ ഭരണകാലത്ത് ഹൈകോടതിയുടെ അനുമതി ഇല്ലാതെ സ്വർണ പാളികൾ പുറത്തു കൊണ്ടുപോയ സംഭവം പുറത്തു വന്നതോടെയാണ് ശബരിമലയിലെ വൻ സ്വർണക്കൊള്ളയുടെ ചുരുളഴിയുന്നത്. ഈ കേസിൽ ഭരണപരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അതിനാൽ വിജിലൻസ് അന്വേഷണം മതിയെന്നുമാണ് എ.സ്.ഐ.ടി തീരുമാനത്തിലെത്തിയത്. എന്നാൽ എസ്.ഐ.ടിയോട് തന്നെ ഇതിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ് പ്രശാന്തും തന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ഓരോ എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ ഓരോരുത്തരുടെയും പങ്ക് എടുത്തു പറ‍യുന്നുണ്ട്. 2019ലെ ഗൂഢാലോചനയുടെ തുടർച്ചയായാണ് 2025ൽ നടന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments