ഇറാനുമായി അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് വാഷിംഗ്ടണിൻ ടോൾ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ആ മേഖലയിൽ യുഎസ് ഒരുക്കുന്ന സുരക്ഷാ സേവനങ്ങൾക്കുള്ള ഫീസായി ഇതിനെ പരിഗണിച്ചാൽ മതിയെന്നും ട്രംപ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ സമ്മതിച്ച ധാരണാപത്രം (എംഒയു) പ്രകാരം 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ടോളുകൾ ഈടാക്കാൻ പാടില്ല.“വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്കിൽ 60 ദിവസത്തേക്ക് ടോളുകൾ ഉണ്ടാകില്ല, 60 ദിവസത്തെ വെടിനിർത്തൽ കാലയളവ് അവസാനിച്ചതിനുശേഷവും ടോളുകൾ ഉണ്ടാകില്ല, കരാർ പൂർത്തിയാകുന്നില്ലെങ്കിൽ, മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾക്ക് കാവൽ മാലാഖയായി യുഎസ് ഉണ്ടാവും. യുഎസ് നൽകുന്ന സേവനങ്ങൾക്കു ചെലവിനുള്ള പണം ഫീസായി അടയ്ക്കേണ്ടി വരും. മുൻപ് യുഎസ് നൽകിയിട്ടുള്ളതും ഇപ്പോൾ നൽകുന്നതും ഇനിയും നൽകാനിരിക്കുന്നതുമായ സേവനങ്ങൾക്കുള്ള ചെലവാണ് അത് എന്ന് കൂട്ടിയാൽ മതി,” ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിലൂടെ പറഞ്ഞു.
ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ ശനിയാഴ്ച പറഞ്ഞതിനു പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേസമയം, സ്വിറ്റ്സർലൻഡിൽ അമേരിക്കയുമായി നടക്കാനിരിക്കുന്ന ചർച്ചകൾ, പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധ്യതയില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ലെബനനിൽ തുടരുന്ന ശത്രുത വാഷിംഗ്ടണുമായി ഉണ്ടാക്കിയ ഇടക്കാല കരാർ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

