Tuesday, June 2, 2026
HomeNewsടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നു: നടനെതിരെ...

ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നു: നടനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ

കൊച്ചി : താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക്‌ പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

അതേ സമയം, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന, നടി അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോടും മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ്. ചലച്ചിത്ര സംഘടനാ ഭാരവാഹികളുമായി സിനിമ സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ഇന്ന് വൈകിട്ട് ചർച്ച നടത്തും.

വിവിധ സിനിമ സംഘടനാ ഭാരവാഹികളുമായി സിനിമാ സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ചർച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മയിലെ തർക്കത്തിൽ സ‍ർക്കാറിൻറെ ഇടപെടൽ എന്താകുമെന്നും കൂടി ഇന്നറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments