Wednesday, June 3, 2026
HomeGulfസൗദിയിൽ 70% സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

സൗദിയിൽ 70% സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

റിയാദ് : സൗദി അറേബ്യയിൽ പ്രൊക്യൂർമെന്റ് പർച്ചേസ് തൊഴിലുകളിൽ 70% സ്വദേശിവൽക്കരണം പ്രാബല്യത്തിലെത്തി. മൂന്നോ അതിലേറെയോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ഈ ജോലിയിലെ 12 ഇനം തസ്തികകളാണ് സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

മേയ് 31 മുതൽ ആണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രാദേശികവൽക്കരണ നിരക്ക് 70% ആയി ഉയർത്താനുള്ള തീരുമാനം നടപ്പിലാക്കാൻ തുടങ്ങിയത്. 

പ്രൊക്യുർമെന്റ് മാനേജർ, പ്രൊക്യുർമെന്റ് റെപ്രസന്ററ്റീവ്, കോൺട്രാക്റ്റ് മാനേജർ, വെയർഹൗസ് കീപ്പർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് മാനേജർ, ടെൻഡർ സ്പെഷലിസ്റ്റ്, പ്രൊക്യുർമെന്റ് സ്പെഷലിസ്റ്റ്, ഇ-കൊമേഴ്‌സ് സ്പെഷലിസ്റ്റ്, മാർക്കറ്റ് റിസർച്ച് സ്പെഷലിസ്റ്റ്, വെയർഹൗസ് സ്പെഷലിസ്റ്റ്, പ്രൈവറ്റ് ലേബൽ സപ്ലൈ സ്പെഷലിസ്റ്റ് എന്നിവയാണ് സ്വദേശിവൽക്കരണ തോത് 70% ആയി വർധിപ്പിച്ചത്.

സ്ഥാപനങ്ങളിലെ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തുടർനടപടികളും നിർദ്ദിഷ്ട പ്രാദേശികവൽക്കരണ നിരക്കുകളുമായി അവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കലും മോണിറ്ററിങ് ടീമുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. വിവിധ തൊഴിലുകളിലും മേഖലകളിലും പ്രാദേശികവൽക്കരണ നിരക്കുകൾ ഉയർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. തൊഴിൽ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംഭരണ മേഖലയുമായി ബന്ധപ്പെട്ട സ്പെഷ്യലൈസേഷനുകളിൽ പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമാണ് ഇത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments