Friday, May 29, 2026
HomeAmericaമിനസോട്ടയിൽ ഈദ് പ്രാർത്ഥനയ്ക്കിടെ 26-കാരൻ വെടിയേറ്റു മരിച്ചു; പ്രതി കസ്റ്റഡിയിൽ

മിനസോട്ടയിൽ ഈദ് പ്രാർത്ഥനയ്ക്കിടെ 26-കാരൻ വെടിയേറ്റു മരിച്ചു; പ്രതി കസ്റ്റഡിയിൽ

പി പി ചെറിയാൻ


മിനസോട്ട: മിനസോട്ടയിലെ ഷാക്കോപ്പിയിലുള്ള കാന്റർബറി പാർക്ക് എക്സ്പോ സെന്ററിൽ ഈദ് പ്രാർത്ഥനയിൽ പങ്കെടുക്കുകയായിരുന്ന 26 കാരൻ വെടിയേറ്റു മരിച്ചു. ഖാലിദ് ഇബ്രാഹിം അബ്ദി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ പ്രതിയെ പോലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത തൊഴിലാളി യൂണിയനായ കൗൺസിൽ 5′-ലെ സജീവ പ്രവർത്തകനും ഫീൽഡ് പ്രതിനിധിയുമായിരുന്നു ഖാലിദ്.

 പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments