യുഎസ് വിര്‍ജീനിയയില്‍ ഇന്ത്യന്‍ യുവതിയെ വെടിവച്ച് കൊന്നു. ഗുജറാത്ത് സ്വദേശി മേഘ്ന പട്ടേലിനെയാണ് (47) മുഖംമൂടിയണിഞ്ഞയാള്‍ മോഷണശ്രമത്തിനിടെ വെടിവച്ച് കൊന്നത്. പത്ത് വര്‍ഷമായി വിര്‍ജീനിയയില്‍ ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബമായി ജീവിക്കുകയായിരുന്നു മേഘ്ന.
വിര്‍ജീനിയയിലെ ഒരു കടയിലെ ജീവനക്കാരിയായിരുന്നു മേഘ്ന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കടയിലേക്ക് മുഖംമൂടി ധരിച്ചയാള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കടയും പരിസരവും വീക്ഷിച്ച അക്രമി മേഘ്നയ്ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്ടറിലേക്ക് ചാടി പണപ്പെട്ടിയില്‍ നിന്നും പണമെടുത്ത് ഇയാള്‍ ഓടിപ്പോകുന്നതും കാണാം. 27 സെക്കന്‍റുകള്‍ക്കുള്ളിലാണ് സംഭവം നടക്കുന്നത്.

