ബര്‍ലിന്‍ : യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച ജർമനി സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം വെള്ളിയാഴ്ച ബര്‍ലിനില്‍ എത്തുക. ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയിന്‍മയര്‍ എന്നിവരുമായി ബൈഡന്‍ കൂടിക്കാണും.
ജൂലൈയില്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം, പ്രസിഡന്റിന്റെ അവസാന മാസങ്ങളിലെ രാജ്യാന്തര യാത്രകളുടെ ഭാഗമായിട്ടാണ് ജര്‍മനിയിലെത്തുന്നത്.അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി സ്റെറയ്ന്‍മെയര്‍ ബൈഡന് ജർമനിയുടെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് സമ്മാനിക്കും