Monday, May 25, 2026
HomeAmericaതാന്‍ നരേന്ദ്രമോദിയുടെ വലിയ ആരാധകനാണെന്ന് ട്രംപ്

താന്‍ നരേന്ദ്രമോദിയുടെ വലിയ ആരാധകനാണെന്ന് ട്രംപ്

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദിയെ താന്‍ വളരെയധികം സ്‌നേഹിക്കുന്നുവെന്നും മോദി മഹാനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ അമേരിക്കയുമായി വളരെയധികം അടുത്തുവെന്നും ഇന്ത്യ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആതിഥേയത്വം വഹിച്ച ഒരു പരിപാടിയില്‍ ലൈവ് കോളില്‍ വന്നാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുമായി അമേരിക്ക ഇപ്പോള്‍ ഏറെ അടുത്തു. ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും 100 ശതമാനം ആശ്രയിക്കാം. അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എവിടേയ്ക്ക് വിളിക്കണമെന്ന് അവര്‍ക്കറിയാം. അവര്‍ ഇവിടേയ്ക്കാണ് വിളിക്കുന്നത്. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയുമാണ്. ഞങ്ങള്‍ക്ക് റെക്കോര്‍ഡ് സമ്പദ് വ്യവസ്ഥയുണ്ട്, റെക്കോര്‍ഡ് സ്‌റ്റോക്ക് മാര്‍ക്കറ്റുണ്ട്, ഇന്ത്യ എന്ത് ആഗ്രഹിക്കുന്നോ അത് അവര്‍ക്ക് കിട്ടും. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണ്. അദ്ദേഹം മഹാനാണ്. എന്റെ സുഹൃത്താണ്’ ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments