Wednesday, May 20, 2026
HomeEuropeയുകെ, കാനഡ വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂട്ടത്തോടെ ഫ്രാൻസിലേക്ക്: കാരണം വിസ...

യുകെ, കാനഡ വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂട്ടത്തോടെ ഫ്രാൻസിലേക്ക്: കാരണം വിസ നിയമ കുരുക്ക്

കാനഡ, യുകെ, യുഎസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഉപരിപഠന സ്വപ്നങ്ങളുമായി ഫ്രാന്‍സിലേക്ക് തിരിയുകയാണ്. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മീഡിയത്തിലുള്ള കൂടുതല്‍ കോഴ്‌സുകള്‍, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട ഇടമാക്കുന്നത്. എന്നാല്‍, ഫ്രാന്‍സ് വാതിലുകള്‍ തുറന്നിടുമ്പോഴും വിദ്യാര്‍ഥികളുടെ പോക്കറ്റ് ചോരുമെന്ന പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 2026-27 അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. ഇത് വിദ്യാഭ്യാസ മേഖലയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

നിലവില്‍ വിദേശ രാജ്യങ്ങളില്‍ ജീവിതച്ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ വ്യത്യാസവും ഇന്ത്യന്‍ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലക്ഷങ്ങള്‍ മുടക്കി പഠിക്കാന്‍ പോകുമ്പോള്‍ വളരെ ചിന്തിച്ച് മാത്രമാണ് അവര്‍ രാജ്യം തിരഞ്ഞെടുക്കുന്നത്. മുന്‍പൊക്കെ സര്‍വകലാശാലകളുടെ റാങ്കും പ്രശസ്തിയും മാത്രം നോക്കിയാണ് വിദ്യാര്‍ഥികള്‍ പോയിരുന്നതെങ്കില്‍, ഇന്ന് സ്ഥിരതയുള്ള വിസ നിയമങ്ങളും തൊഴിലവസരങ്ങളുമാണ് അവര്‍ പ്രധാനമായും നോക്കുന്നത്.

2030-ഓടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 30,000 ആയി ഉയര്‍ത്താനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണ്. കാനഡയിലും യുകെയിലും വിസ നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം എന്ന അവസ്ഥയുള്ളപ്പോള്‍ ഫ്രാന്‍സ് നല്‍കുന്ന വിസ സ്ഥിരതയാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments