Saturday, July 4, 2026
HomeNewsദുബൈ-കൊച്ചി സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി

ദുബൈ-കൊച്ചി സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി

ദുബൈ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. യാത്രക്കാരെ ദുബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കുന്നു. സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. നാലുമണിക്കൂറിലേറെ എസിയില്ലാതെ യാത്രക്കാരെ വിമാനത്തിലിരുത്തിയെന്ന് പരാതി. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം 3.55 ന് പുറപ്പെടേണ്ട വിമാനമാണിത്.

കൊച്ചിയിലേക്കുള്ള ദുബൈ വിമാനം എത്തിയില്ലെന്ന കാരണം പറഞ്ഞാണ് വിമാനം വൈകിപ്പിച്ചത്. അത് പിന്നീട് 11.45ന് പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ വിമാനത്തിൽ കയറ്റി. പക്ഷേ വിമാനം റൺവേയിലൂടെ ഓടിത്തുടങ്ങുന്നതിന് തൊട്ടുമുൻപ് തന്നെ എന്തോ സാങ്കേതിക തകരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമാനം മാറ്റിയിട്ടു.

നാല് മണിക്കൂറോളം 128 ഓളം യാത്രക്കാര്‍ എസിയില്ലാതെ വിമാനത്തിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുണ്ടായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് യാത്രക്കാരെ തിരിച്ചിറക്കുകയും വിമാനം റദ്ദാക്കി എന്ന് അറിയിക്കുകയും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments