Thursday, May 14, 2026
HomeAmericaയുഎൻടി ഡാളസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്

യുഎൻടി ഡാളസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്

പി പി ചെറിയാൻ

ഡാളസ് :യുഎൻടി ഡാളസ് സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്.പബ്ലിക് ലീഡർഷിപ്പ് ആൻഡ് അഡ്മിനിസ്ട്രേഷനിലാണ് ഹന മാസ്റ്റർ ബിരുദം നേടിയത്.
16-ാം വയസ്സിൽ ടെക്സാസ് വുമൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഹന നേരത്തെ റെക്കോർഡ് ഇട്ടിരുന്നു. ആ റെക്കോർഡ് ഇപ്പോൾ മാസ്റ്റർ ബിരുദത്തിലും ആവർത്തിച്ചു.

എത്യോപ്യയിൽ ജനിച്ച ഹനയെ 2008-ലാണ് അമേരിക്കൻ ദമ്പതികൾ ദത്തെടുത്തത്. ഹനയുടെ ജന്മനൽകിയ അമ്മ ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. ശിശുവായിരിക്കെ ഹനയും ഇതേ രോഗത്താൽ മരണത്തോട് പൊരുതിയിരുന്നു.

ദുരന്ത നിവാരണ മേഖലയിൽ പിഎച്ച്‌ഡി എടുക്കാനാണ് ഹനയുടെ തീരുമാനം. തന്നെപ്പോലെ കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. ഹനയുടെ സഹോദരങ്ങളും സമാനമായ രീതിയിൽ ചെറിയ പ്രായത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. തന്റെ വളർച്ചയിൽ കുടുംബം നൽകിയ പിന്തുണ വലുതാണെന്ന് ഹന പറഞ്ഞു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments