ന്യൂഡൽഹി: പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇത് ചരിത്രപരവും നിർണ്ണായകവുമായ ഫലമാണെന്നും, ഇന്ത്യക്ക് മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും ട്രംപ് പറഞ്ഞു. ബിജെപി ആദ്യമായി ബംഗാൾ നിയമസഭയിലേക്ക് വിജയിക്കുകയും മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ഈ സന്ദേശം വന്നത്.
‘കഴിഞ്ഞ മാസം ഫോൺ സംഭാഷണത്തിൽ, പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയോട് അദ്ദേഹത്തോടുള്ള തൻ്റെ മതിപ്പും, ഇന്ത്യക്ക് അദ്ദേഹത്തെപ്പോലെ ഒരു നേതാവിനെ ലഭിച്ചതിലുള്ള ഭാഗ്യവും പങ്കുവെച്ചിരുന്നു. ഈ സമീപകാല, ചരിത്രപരവും, നിർണ്ണായകവുമായ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു.’ വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു.

