പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്കേറ്റതിനെത്തുടർന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം നാളെ ചെന്നൈയിലേക്ക് കൊണ്ടുവരും.
സൂപ്പർ ഗുഡ് ഫിലിംസ് കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. വിവിധ ഭാഷകളിൽ നൂറിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്. ‘പുതു വസന്തം’ (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

