ചെന്നൈ: തമിഴ്‌നാട്ടിൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാനാണ് വിജയ്‍യുടെ നീക്കം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ഞെട്ടിക്കുന്ന മുന്നേറ്റമാണ് നടത്തിയത് . ഡിഎംകെയെ തകർത്തെറിഞ്ഞാണ് സംസ്ഥാനത്ത് ടിവികെയുടെ കുതിപ്പുണ്ടായത്. വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് എത്താനായില്ല.

