Saturday, April 25, 2026
HomeBreakingNewsതനിക്ക് കാന്‍സറായിരുന്നെന്ന് വെളിപ്പെടുത്തി നെതന്യാഹു

തനിക്ക് കാന്‍സറായിരുന്നെന്ന് വെളിപ്പെടുത്തി നെതന്യാഹു

തനിക്ക് കാന്‍സറായിരുന്നെന്ന് വെളിപ്പെടുത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു നെതന്യാഹു അസുഖവിവരം പുറത്തുവിട്ടത്. പതിവ് പരിശോധനയ്ക്കിടെ പ്രാരംഭഘട്ടത്തിലുള്ള ഒരു ട്യൂമര്‍ കണ്ടെത്തിയെന്നും ഉടന്‍ തന്നെ ചികില്‍സ തേടിയെന്നും കാന്‍സറിന്‍റെ ഒരു ലക്ഷണവും ബാക്കിയില്ലെന്നും നെതന്യാഹു കുറിച്ചു.

നെതന്യാഹു പൂര്‍ണ ആരോഗ്യവാനാണ് എന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെ ആദ്യഘട്ടമായിരുന്നെന്നും റേഡിയേഷന്‍ തെറാപ്പിയിലൂടെ ചികില്‍സ തേടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ എപ്പോഴാണ് ചികില്‍സ തേടിയതെന്നോ എവിടെവച്ചാണ് ചികില്‍സിച്ചതെന്നോ വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments