Sunday, March 29, 2026
HomeEntertainmentഇന്ന് ഓശാന ഞായർ

ഇന്ന് ഓശാന ഞായർ

കൊച്ചി : യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്‍റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തിൽ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളിൽ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments