Sunday, March 29, 2026
HomeBreakingNewsവിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായർ

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായർ

തിരുവനന്തപുരം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ, സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങളും പ്രാർത്ഥനകളും നടന്നു. പണ്ട് യഹൂദജനം ഒലീവ് ഇലകളേന്തി യേശുവിനെ വരവേറ്റതിനെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികൾ കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തി.


യേശുക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെ അനുസ്മരിപ്പിക്കുന്ന വിശുദ്ധവാരത്തിന്റെ തുടക്കമാണ് ഒശാന ഞായർ. വിശുദ്ധ വാരത്തിലെ ആദ്യ ദിനമായ ഇന്ന് സാധാരണയിൽ കവിഞ്ഞ വലിയ രീതിയിലുള്ള ജനബാഹുല്യമാണ് വിവിധ ദേവാലയങ്ങളിൽ കാണപ്പെടുന്നത്. പ്രാർത്ഥനയുടെയും നോമ്പിന്റെയും അവസാന ഘട്ടത്തിലേക്ക് ക്രൈസ്തവർ എത്തുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments