Friday, March 20, 2026
HomeNewsതിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

ജനാധിപത്യ കേരള കോൺ​ഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കേയാണ് ഇപ്പോൾ സ്ഥാനാർത്ഥിയെ തീരുമാനിച്ചാതായ വിവരം പുറത്തുവന്നിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments