Saturday, March 7, 2026
HomeAmericaഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് ട്രംപ്

ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് ട്രംപ്

ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. തനിക്ക് സ്വീകാര്യനെന്ന് കരുതുന്ന ഇറാനിയൻ നേതാക്കളെ വിളിച്ചു. ഇറാനെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് യുഎസും സഖ്യകക്ഷികളും പ്രവർത്തിക്കുമെന്നും ഇറാന് മികച്ച ഭാവി ഉണ്ടെന്നും ട്രംപ്. ഉപാധികൾ അം​ഗീകരിച്ച് എത്തിയാൽ മേക്ക് ഇറാൻ ​ഗ്രേറ്റ് എ​ഗെയിൻ നടപ്പാക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.

മധ്യപൂർവേഷ്യൻ സംഘർഷം ഏഴാം നാളും തുടരുകയാണ്. ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും ആക്രമണം തുടരുന്നു. ഇറാന് പിന്നാലെ അടുത്ത ഉന്നം ക്യൂബയെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. റൗൾ കാസ്ട്രോയുടെ മകനുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം ചർച്ച നടത്തിയെന്ന് സൂചന.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കനത്ത ആക്രമണമാണ് ഇന്ന്. ഇറാന്റെ പ്രത്യാക്രമണശേഷി 90 ശതമാനം കുറഞ്ഞെന്നാണ് പെന്റഗൺ വാദം. ഇതിനിടെ മിനാബിൽ 165 കുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്ക തന്നെയെന്നാണ് യുഎസ് സേനയുടെ പ്രാഥമിക നിഗമനം. സമീപത്തെ ഐആർജിസി‌യുടെ നാവികകേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് സ്കൂൾ തകർന്നതെന്നാണ് അനൗദ്യോഗിക വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments