Saturday, February 14, 2026
HomeNewsഅയ്യപ്പസംഗമം; കണക്കിൽ ക്രമക്കേടുകൾ മാത്രം; വക മാറ്റി തലയൂരാനും നീക്കം

അയ്യപ്പസംഗമം; കണക്കിൽ ക്രമക്കേടുകൾ മാത്രം; വക മാറ്റി തലയൂരാനും നീക്കം

തി​രു​വ​ന​ന്ത​പു​രം : ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കി​നെ ചൊ​ല്ലി വി​വാ​ദം ക​ത്തു​ന്നു. സം​ഗ​മ​ത്തി​ന്‍റെ വ​ര​വ്​-​ചെ​ല​വു​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​നി​യും കോ​ടി​ക​ൾ ന​ൽ​കാ​നു​ണ്ടെ​ന്ന ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​മെ​ല്ലാം ച​ർ​ച്ച​യാ​കു​ക​യാ​ണ്.ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു പൈ​സ​യും ചെ​ല​വാ​യി​ല്ലെ​ന്ന്​ മു​ൻ പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്​ പ്ര​ശാ​ന്ത്​ പ​റ​യു​മ്പോ​ൾ, ചാ​ർ​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ ക​ണ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ സ്​​പെ​ഷ​ൽ ക​മീ​ഷ​ണ​ർ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ ക​ണ​ക്കി​ലെ പൊ​രു​ത്ത​ക്കേ​ട്​ തു​റ​ന്നു​കാ​ണി​ക്കു​ന്ന​താ​ണ്. സ​ർ​ക്കാ​രാ​ക​ട്ടെ എ​ല്ലാം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലു​മാ​ണ്.

ഹൈ​കോ​ട​തി​യി​ൽ നി​ന്ന് തി​രി​ച്ച​ടി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ ചെ​ല​വു​ക​ളി​ൽ നി​ന്ന് ത​ല​യൂ​രാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ കെ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​വി​ലെ ബോ​ർ​ഡ്​ ഭ​ര​ണ​സ​മി​തി. കൃ​ത്യ​മാ​യ ക​ണ​ക്ക്​ ബോ​ർ​ഡാ​ണ്​ പ​റ​യേ​ണ്ട​തെ​ന്ന്​ പ​റ​ഞ്ഞ്​ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും കൈ​ക​ഴു​കി. ഫ​ല​ത്തി​ൽ പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബോ​ർ​ഡി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ. ഈ ​മാ​സം 17ന് ​ന​ട​ക്കു​ന്ന ദേ​വ​സ്വം ബോ​ർ​ഡ്​ യോ​ഗം നി​ർ​ണാ​യ​ക​മാ​കും.

അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​റ്റ​ൻ പ​ന്ത​ലു​ൾ​പ്പെ​ടെ നി​ർ​മ്മി​ച്ച ഊ​രാ​ളു​ങ്ക​ൽ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളോ​ട് തു​ക കു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ് നീ​ക്കം. സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് കി​ട്ടേ​ണ്ട പ​ണം നേ​ടി​യെ​ടു​ക്കാ​നും ശ്ര​മം തു​ട​ങ്ങും. നി​ല​വി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള ബോ​ർ​ഡി​ൽ നി​ന്ന് പ​ണ​മെ​ടു​ത്താ​ണ്​ അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യ​തെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ ഹൈ​കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യേ​ക്കാ​വു​ന്ന വി​മ​ർ​ശ​ന​വും ന​ട​പ​ടി​യും ബോ​ർ​ഡ്​ ഭ​യ​ക്കു​ന്നു​മു​ണ്ട്. ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ൽ വ​ലി​യ ധൂ​ർ​ത്ത്​ ന​ട​ന്നെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments