Saturday, February 14, 2026
HomeIndiaഇന്ത്യ- യു.എസ് കരാർ: കർഷകർ ഉൾപ്പെടെ ജനകീയ പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധി

ഇന്ത്യ- യു.എസ് കരാർ: കർഷകർ ഉൾപ്പെടെ ജനകീയ പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ-യു.എസ് ഇടക്കാല വ്യാപാര കരാറിനെതിരെ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രക്ഷോഭത്തെ കുറിച്ച് കർഷക സംഘടനകളുമായി രാഹുൽ ചർച്ച നടത്തി.പാർലമെന്റ് മന്ദിരത്തിലെ രാഹുൽ ഗാന്ധിയു​ടെ ഓഫിസിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യ കിസാൻ കോൺഗ്രസ്, ഭാരതീയ കിസാൻ മസ്ദൂർ യൂനിയൻ, ഭാരതീയ കിസാൻ യൂനിയൻ- ക്രാന്തികാരി, ഭാരതീയ കിസാൻ യൂനിയൻ- ശഹീദ് ഭഗത് സിങ് വിഭാഗം പ്രോഗ്രസീവ് ഫാർമേഴ്സ് ഫ്രണ്ട്, കിസാൻ മസ്ദൂർ മോർച്ച, സമീദാറ ഫോറം എന്നിവയു​ടെ നേതാക്കൾ പ​ങ്കെടുത്തു.

തന്റെ ലോക്സഭാംഗത്വം റദ്ദാക്കാൻ ബി.ജെ.പി നോട്ടീസ് നൽകിയ ശേഷവും കർഷകർക്കായുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിറ്റേന്നായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ – യു.എസ് വ്യാപാര കരാർ കർഷകരെ ദോഷകരമായി ബാധിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ‘എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു, കേസെടുത്തു, അവകാശ ലംഘന നോട്ടീസും’ നൽകി. എങ്കിലും താൻ കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് രാഹുൽ ‘എക്സി’ൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments