ദുബായ് : അമേരിക്കയിലെ 34 സംസ്ഥാനങ്ങളെ ബാധിക്കുന്ന ഫേൺ കൊടുങ്കാറ്റിനെ തുടർന്ന് എമിറേറ്റ്‌സ് എയർലൈൻ യുഎസിലേക്കുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഈ വിമാനങ്ങളിലെ യാത്രക്കാർ ട്രാവൽ ഏജൻസികളുമായോ എമിറേറ്റ്‌സ് എയർലൈൻസിന്റെ ഓഫിസുമായോ ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റിയെടുക്കാവുന്നതാണ്. എമിറേറ്റ്‌സ് വെബ്‌സൈറ്റിലെ മാനേജ് ബുക്കിങ് വഴിയും ടിക്കറ്റ് മാറ്റാം. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ദുബായ് വഴി യുഎസിലേക്കും തിരിച്ചും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവർക്ക് പ്രാരംഭ വിമാനത്താവളങ്ങളിൽനിന്ന് യാത്ര അനുവദിക്കില്ലെന്ന് എയർലൈൻ വ്യക്തമാക്കി.

