ന്യൂഡൽഹി: 77ാമത് റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിക്കും. നടൻ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്.
സുപ്രിംകോടതി മുൻ ജഡ്ജി കെ.ടി തോമസ്, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി.നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഇ മുത്തുനായകം, കലാമണ്ഡലം വിമല മേനോൻ, ജി.ദേവകി അമ്മ, വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, ക്രിക്കറ്റ് താരം രോഹിത് ശർമ്മ എന്നിവരടക്കം 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ എന്നിവയാണ് പ്രഖ്യാപിച്ചത്.

